ഓട്ടിസം ബാധിച്ചവർ, ബന്ധു, രക്ഷിതാവ്, പ്രസ്ഥാന പ്രവര്‍ത്തകര്‍, മറ്റുള്ളവര്‍ക്കൊക്കെ രോഗിക്കായി സൈറ്റില്‍ കയറി
അപേക്ഷ നല്‍കാവുന്നതാണ്. ഒരു ഓട്ടിസം ബാധിതന് വേണ്ടി ഒരപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ.
അപേക്ഷയില്‍ പറയുന്ന മുഴുവന്‍ വിവരങ്ങളും സത്യസന്ധമായിരിക്കണം.
തെരെഞ്ഞെടുക്കപ്പെടുന്ന പക്ഷം രോഗിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സഹായം അയക്കുക എന്നതിനാല്‍ ബാങ്ക്
അക്കൗണ്ട് നിര്‍ബന്ധമാണ്.
അക്കൗണ്ട് ഓട്ടിസം ബാധിതരുടെയോ, രക്ഷിതാവിന്റെയോ പേരില്‍ ആയിരിക്കണം.
അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന തിയ്യതി 2025 മാര്‍ച്ച് 31 തിങ്കള്‍ രാത്രി 12 മണി വരെയാണ്.
അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കേരള മുസ്്‌ലിം ജമാഅത്തിന്റെയും ഐ സി എഫ് ഇന്റര്‍നാഷണല്‍
കമ്മിറ്റിയുടെയും വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം അര്‍ഹതപ്പെട്ടവരെ കണ്ടെത്തി അവരെ യഥാസമയം വിവരം
അറിയിക്കുന്നതാണ്.
അര്‍ഹരെ കണ്ടെത്തുന്നതിനായി വയസ്സ്, വരുമാനം, ഓട്ടിസം ബാധിച്ച കാലം തുടങ്ങിയവ പരിഗണിക്കുന്നതിനാല്‍, വാര്‍ഷിക
വരുമാന സര്‍ട്ടിഫിക്കറ്റ്, ഡോക്ടറുടെ / മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം കരുതുകയും
അന്വേഷണ ഘട്ടത്തില്‍ കാണിക്കുകയും ചെയ്യേണ്ടതാണ്.
2025 മെയ് മുതല്‍ 2026 ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷമാണ് ഈ പദ്ധതിയുടെ ഒന്നാം ഘട്ടം. തുടര്‍ന്നുള്ളത്
പിന്നീട് അറിയിക്കുന്നതാണ്.